കൊച്ചി: "മഴക്കാലത്ത് കൊതുകു കടിയും ജലജന്യ രോഗങ്ങളും തടയാം; സുരക്ഷിതരാകാം' എന്ന വിഷയത്തില്‍ കൊച്ചി കോര്പറേഷന്, കലൂര്‍ അമൃത അര്‍ബന്‍ ഹെല്‍ത്ത് സെന്റർ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിന്, ആശ്രമം ലെയ്ന്‍ റസിഡന്റ്സ് അസോസിയേഷന് എന്നിവരുടെ ആഭിമുഖ്യത്തില്‍ സംയുക്തമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു.
അമൃത അര്‍ബന്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. നവമി റാലി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരായ എലിസബത്ത് റോയ്, കെ.എ.എസ്. ദേവാനന്ദ്, പി. ദേവീകൃഷ്ണ, ബി. താരാകല്യാണി, അതുല്യ സതീഷ്, ആശ്രമം ലെയ്ന്‍ റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി മാത്തച്ചന് ജോര്‍ജ്ജ് മാമ്പിള്ളി എന്നിവര്‍ പങ്കെടുത്തു.